Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spiritual Guru

Alappuzha

പ്ര​ശാ​ന്ത​ച്ച​ന്‍റെ വേർപാട് ന​ഷ്ട​മാ​കു​ന്ന​ത് നാ​ടി​ന് വെ​ളി​ച്ച​മേ​കി​യ ആ​ത്മീ​യഗു​രു

അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര പ​റ​വൂ​ർ ഐ​എം​എ​സ് ധ്യാ​ന കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ഫാ. ​പ്ര​ശാ​ന്ത് ഐഎംഎ​സ് വേ​ർ​പി​രി​യു​മ്പോ​ൾ ഇ​രു​ട്ടി​ലാ​യി​രു​ന്ന ഒ​രു നാ​ടി​ന് വെ​ളി​ച്ച​മേ​കി​യ ആ​ത്മീ​യ ഗു​രു​വാ​ണ് ന​ഷ്ട​മാ​കു​ന്ന​ത്. ഇ​ന്ത്യ​ൻ മി​ഷ​ണ​റി സൊ​സൈ​റ്റി​യു​ടെ ഡൽ​ഹി പ്രൊവി​ൻ​സി​ന്‍റെ കീ​ഴി​ൽ പ്ര​ർ​ത്തി​ക്കു​ന്ന ഐഎംഎ​സ് ധ്യാ​നകേ​ന്ദ്ര​ത്തി​ന്‍റെ ഡ​യ​റ​ക്ടാ​റാ​യ ഫാ. ​പ്ര​ശാ​ന്തി​ന്‍റെ മ​ര​ണവാ​ർ​ത്ത അ​റി​ഞ്ഞ​തോ​ടെ നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ത്തുനി​ന്നു ജാ​തിമ​തഭേ​ദ​മെന്യേ ആ​യി​ര​ങ്ങ​ളാ​ണ് ഐഎം​എ​സ് ധ്യാ​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.

പ്ര​ശാ​ന്ത​ച്ച​ൻ മു​ൻ​കൈ​യെ​ടു​ത്ത അ​ഭി​ഷേ​കാ​ഗ്നി ധ്യാ​നം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു മ​ര​ണം. ഒ​രു കാ​ല​ഘ​ട്ട​ത്തി​ൽ ഒ​രു ചെ​റു ദേ​വാ​ല​യ​വും വൈ​ദി​ക​ർ​ക്കു പ്രാ​ർ​ഥ​നാ കേ​ന്ദ്ര​വു​മാ​യാ​ണ് ഇ​വി​ടം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. പി​ന്നീ​ടു ഫാ. ​പ്ര​ശാ​ന്ത് വ​ന്ന​തോ​ടെ​യാ​ണ് ഐ ​എംഎ​സി​ൽ നി​ത്യാ​രാ​ധ​ന തു​ട​ങ്ങു​ന്ന​ത്. ഇ​തി​നുവേ​ണ്ടി പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​വും ഉ​ണ്ണി​യേ​ശു​വും ഇ​രി​ക്കു​ന്ന പ്രാ​ർ​ഥ​നാ ഗീ​ത​ങ്ങ​ൾ അ​ട​ങ്ങി​യ ക​വ​ർ പേ​ജു​ള്ള ഒ​രു പ്രാ​ർ​ഥ​നാ പു​സ്ത​ക​വും​ഇ​റ​ക്കി.

ഐഎംഎ​സ് ഗീ​ത​ങ്ങ​ൾ എ​ന്ന് പേ​രി​ട്ട ഈ ​പ്രാ​ർ​ഥ​നാ പു​സ്ത​ക​ങ്ങ​ൾ ഇ​ന്ന് ല​ക്ഷ​ങ്ങ​ളാ​യ വി​ശ്വാ​സി​ക​ളു​ടെ വീ​ട്ടി​ലു​ണ്ട്. ഐഎംഎ​സ് ധ്യാ​നകേ​ന്ദ്ര​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ത്തുനി​ന്നു നൂ​റുക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ എ​ത്തി​യ​തോ​ടെ പ​റ​വൂ​ർ എ​ന്ന​പ്ര​ദേ​ശ​ത്തി​നും വി​ക​സ​ന​മു​ണ്ടാ​യി. അ​ട​ച്ചു​പൂ​ട്ടേ​ണ്ട പ​ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ത​ഴ​ച്ചു​വ​ള​ർ​ന്നു. ഇ​തി​നെ​ല്ലാം കാ​ര​ണ​ക്കാ​ര​നാ​യ പ്ര​ശാ​ന്ത​ച്ച​ൻ പെ​ട്ട​ന്ന് മ​രി​ച്ച​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം തു​ട​ങ്ങി​യ അ​ഭി​ഷേ​കാ​ഗ്‌​നി ധ്യാ​ന​വും നി​ർ​ത്തി​വ​ച്ചു. 23നാ​ണ് സം​സ്കാ​രച്ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക.

Latest News

Corehub Up